ക്‌നാനായ കാത്തലിക് വിമൺസ് അസ്സോസിയേഷൻ ഓൺലൈൻ വനിതാസംഗമം ആഗസ്റ്റ് 28-ന്

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 28 വെള്ളിയാഴ്ച, ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരൂപതാതല ഓൺലൈൻ വനിതാസംഗമം സംഘടിപ്പിക്കും. അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലെയും കെ.സി.ഡബ്ല്യൂ.എ അംഗങ്ങൾ സൂം വീഡിയോ കോൺഫറൻസ് വഴിയായി സംഗമത്തിൽ പങ്കെടുക്കും.

അതിരൂപതാ പ്രസിഡന്റ് മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹപ്രഭാഷണവും വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശവും നൽകും.

അതിരൂപതാ സെക്രട്ടറി സിൻസി പാറയിൽ, മലബാർ റീജിയൺ പ്രസിഡന്റ് ജെയ്‌നമ്മ മുളവേലിപ്പുറം എന്നിവർ ആശംസകളർപ്പിക്കും. അതിരൂപത ഭാരവാഹികൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംഗമത്തിന് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.