ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷന് പുതിയ ഭാരവാഹികൾ

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ വിമൺസ് അസോസിയേഷന്റെ അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അതിരൂപതയിലെ എല്ലാ ഫൊറോനകളിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഓൺലൈനിൽ ഒരുമിച്ചു ചേർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുകുയും ചെയ്തു.

ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ പ്രസിഡന്റായും ഷൈനി സിറിയക് ചൊള്ളമ്പേൽ സെക്രട്ടറിയായും എൽസമ്മ സക്കറിയ തെക്കുംതറ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മറിയാമ്മ തോമസ് പാറാനിക്കൽ, പെണ്ണമ്മ ജെയിംസ് വലിയപറമ്പിൽ എന്നിവർ വൈസ് പ്രസിഡന്റുമാരായും ജിജി ഷാജി പൂവേലിൽ, ബിൻസി ഷിബു മാറികവീട്ടിൽ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

സീറോ മലബാർ സഭ മാതൃവേദിയുടെ കോട്ടയം അതിരൂപതയിൽ നിന്നുള്ള സെനറ്റ് പ്രതിനിധിയായി നിലവിലുള്ള അന്നമ്മ ജോൺ തറയിലിനെ കൂടാതെ പുതുതായി മേഴ്‌സി ജോൺ വെട്ടുകുഴിയെയും തെരഞ്ഞെടുത്തു. മലബാർ റീജിയൺ ട്രഷററായി ജോളി വിൽസന്റ് ആളോത്തും വൈസ്പ്രസിഡന്റായി ബിന്ദു ജോൺ കൊളക്കാട്ടുകുടിയിലും ജോയിന്റ് സെക്രട്ടറിയായി ജയ്‌മോൾ രാജു മുകളേലും തെരഞ്ഞെടുക്കപ്പെട്ടു.

റ്റെസി സിബി തോട്ടപ്ലാക്കിൽ, ലിസി കുര്യൻ കവലയ്ക്കൽ എന്നിവരെ റീജിണൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു. കാലാവധി പൂർത്തിയാക്കിയ ഭരണസമിതിയുടെ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിനന്ദിച്ച് പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.