കെസിഡബ്ല്യൂഎ സുവര്‍ണ്ണ ജൂബിലി മാര്‍ഗ്ഗംകളി മത്സരം

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഷെവലിയാര്‍ ജോസഫ് ചാക്കോ പുളിമൂട്ടില്‍ മെമ്മോറിയല്‍ മാര്‍ഗ്ഗംകളി മത്സരത്തില്‍ രാജപുരം യൂണിറ്റ് മലബാര്‍ റീജിയണല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. മടമ്പം രണ്ടാം സ്ഥാനവും പെരിക്കല്ലൂര്‍ മൂന്നാം സ്ഥാനവും നേടി.

മലബാറിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കോട്ടയം റീജിയണല്‍ മത്സരം നവംബര്‍ 12- ന് ഉഴവൂരില്‍ നടത്തപ്പെടും. അതിരൂപതാ തലത്തിലുള്ള ഫൈനല്‍ മത്സരം സുവര്‍ണ്ണജൂബിലി സമാപനത്തോടനുബന്ധിച്ച് നവംബര്‍ 26 ശനിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.

1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.

ഷൈനി ചൊള്ളമ്പേല്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.