മൊബൈൽ ഫോൺ ചലഞ്ചിൽ പങ്കാളികളായി കെ.സി.ഡബ്ല്യൂ.എ

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന മൊബൈൽ ഫോൺ ചലഞ്ചിൽ അതിരൂപതയിലെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ പങ്കാളികളായി.

35,000 രൂപ പദ്ധതിക്കായി കെ.സി.ഡബ്ല്യു.എ ലഭ്യമാക്കി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിലിന് തുക കൈമാറി. കോട്ടയം അതിരൂപത വികാരി ജനറാളും കെ.സി.ഡബ്ല്യു.എ അതിരൂപത ചാപ്ലയിനുമായ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി സിറിയക് ചൊള്ളമ്പേൽ, വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, ട്രഷറർ എൽസമ്മ സക്കറിയാ എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.