കെ.സി.ഡബ്ള്യൂ.എ പിറവം ഫൊറോന പ്രവർത്തനോദ്ഘാടനം

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ പിറവം ഫൊറോന പ്രവർത്തനോദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു.

പിറവം ഫൊറോന പ്രസിഡന്റ് ജെയ്‌നമ്മ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ, പിറവം ഫൊറോന വികാരി ഫാ. മാത്യു മണക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.

കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡൻറ് ലിൻസി രാജൻ, ഫൊറോന ചാപ്ലയിൻ ഫാ. ജോസഫ് ശൗര്യമാക്കീൽ, ഫൊറോന സിസ്റ്റർ അഡൈ്വസർ  സി. സിറള, ഫൊറോന  സെക്രട്ടറി ബിന്ദു തോമസ്, ട്രഷറർ സോണിയ ജിൽസൺ, മേഴ്‌സി ജെയിംസൺ എന്നിവർ പ്രസംഗിച്ചു. ഫൊറോന യൂണിറ്റ് ഭാരവാഹികളും യൂണിറ്റിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.

ബിന്ദു തോമസ്, കെ.സി.ഡബ്ല്യു.എ പിറവം ഫൊറോന പ്രസിഡന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.