ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ മലങ്കര ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ മലങ്കര ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം നിര്‍വ്വഹിച്ചു.

കെ.സി.ഡബ്ല്യു.എ മലങ്കര ഫൊറോന പ്രസിഡന്റ്‌ മീനാ ബിന്‍സിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.ഡബ്ല്യു.എ രൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ സോഫി ജേക്കബ്‌ ‘കോവിഡ്‌ കാലത്തെ അമ്മമാര്‍’ എന്ന വിഷയത്തില്‍ ക്ലാസ്സ്‌ നയിച്ചു.

കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ്‌ ലിന്‍സി രാജന്‍, ഫൊറോന ചാപ്ലെയിന്‍ ഫാ. ബോബി ചേരിയില്‍, ഭാരവാഹികളായ ജയമോള്‍ എബ്രാഹം, മറിയാമ്മ തോമസ്‌, സോഫി. റ്റി.റ്റി, ജെസ്സി തോമസ്‌, ജാന്‍സി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന യൂണിറ്റ്‌ ഭാരവാഹികളും യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.

മീന ബിന്‍സി, കെ.സി.ഡബ്ല്യു.എ മലങ്കര ഫൊറോന പ്രസിഡന്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.