കെ.സി.ഡബ്ല്യു.എ. കിടങ്ങൂര്‍ ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ കിടങ്ങൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി. കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ്‌ ജിജി ഷാജിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടാണ്‌ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വ്വഹിച്ചത്‌.

കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ രൂപതാ പ്രസിഡന്റ്‌ ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, മുന്‍ കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണ്‍, കെ.സി.ഡബ്ല്യു.എ അതിരൂപതാ സെക്രട്ടറി ഷൈനി സിറിയക്‌, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മ തോമസ്‌, ഫൊറോന സെക്രട്ടറി സീന ടൈറ്റസ്‌, ട്രഷറര്‍ സില്‍ജി സജി, ഷീബാ ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.സി.ഡബ്ല്യു.എ സിസ്റ്റര്‍ അഡൈ്വസര്‍മാര്‍ വിവിധ യൂണിറ്റ്‌ ഭാരവാഹികള്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 2019-2021 കാലഘട്ടത്തിലെ ഫൊറോന ഭാരവാഹികള്‍ക്ക്‌ നന്ദി അറിയിക്കുകയും പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുക്കുകയും ചെയ്‌തു.

ജിജി ഷാജി, കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.