കെസിഡബ്ല്യുഎ സുവര്‍ണ്ണ ജൂബിലി വര്‍ഷം: അടുക്കളത്തോട്ട വ്യാപനപദ്ധതിക്കു തുടക്കമായി

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമന്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്‌നാനായ അംഗങ്ങള്‍ക്കായി അടുക്കളത്തോട്ട വ്യാപനപദ്ധതി നടപ്പിലാക്കുന്നു. എല്ലാ കെസിഡബ്ല്യുഎ അംഗങ്ങളും തങ്ങള്‍ക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തം വീട്ടുമുറ്റത്തു തന്നെ ഉല്പാദിപ്പിക്കാനും അതുവഴി ഭവനങ്ങളില്‍ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ കെസിഡബ്ല്യുഎ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കെസിഡബ്ല്യുഎ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപതാ ഭാരവാഹികളായ ലിന്‍സി രാജന്‍, ഷൈനി ചൊള്ളമ്പേല്‍, പെണ്ണമ്മ ജെയിംസ്, ബിന്‍സി ഷിബു, എല്‍സമ്മ സക്കറിയ, ജിജി ഷാജി എന്നിവര്‍ സന്നിഹിതരായിരുന്നു.

അടുക്കളത്തോട്ട വ്യാപനപദ്ധതിയുടെ ഭാഗമായി അംഗങ്ങള്‍ക്കായി അടുക്കളത്തോട്ട മത്സരവും ക്രമീകരിച്ചിട്ടുണ്ട്. അടുക്കളത്തോട്ടങ്ങള്‍ യൂണിറ്റ്, ഫൊറോന, അതിരൂപതാ തലത്തില്‍ വിലയിരുത്തി ഏറ്റവും മികച്ചവയ്ക്ക് അതിരൂപതാ തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും.

ഷൈനി ചൊള്ളമ്പേല്‍, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.