കെസിഡബ്ള്യൂഎ സുവര്‍ണ്ണ ജൂബലി അടുക്കളത്തോട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം അതിരൂപതയിലെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അടുക്കളത്തോട്ടം മത്സര വിജയികളെ പ്രഖ്യാപിച്ചു. എല്ലാ കെ.സി.ഡബ്ല്യു.എ അംഗങ്ങളും തങ്ങളുടെ കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍ സ്വന്തം വീട്ടുമുറ്റത്തു തന്നെ ഉല്പാദിപ്പിക്കാനും അതുവഴി ഭവനങ്ങളില്‍ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കാനുമാണ് ‘മുറ്റത്തൊരു അടുക്കളത്തോട്ടം’ പദ്ധതി വ്യാപനത്തിലൂടെ കെ.സി.ഡബ്ല്യു.എ ലക്ഷ്യമിട്ടത്.

വിവിധ യൂണിറ്റുകളില്‍ നിന്നും വിജയികളായവരെ വിദഗ്ദ്ധസമിതി നേരിട്ടെത്തി ഫൊറോനതലത്തില്‍ വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്. പേരൂര്‍ യൂണിറ്റിലെ ത്രേസ്യാമ്മ മാത്യു കൊരട്ടിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. പയ്യാവൂര്‍ ടൗണ്‍ യൂണിറ്റിലെ വൈപ്പുന്നയില്‍ ആന്‍സി ജോസ് രണ്ടും വടക്കുമ്മുറി യൂണിറ്റിലെ ജീന എബ്രാഹം പാറടിയില്‍ മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

സുവര്‍ണ്ണ ജൂബിലി സമാപനസമ്മേളനത്തോടനുബന്ധിച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള 135 യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.