കെസിഡബ്ള്യൂഎ സുവര്‍ണ്ണജൂബിലി സമാപനാഘോഷങ്ങള്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്കായുള്ള സ്വാഗതസംഘ ഓഫീസിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. പ്രസിഡന്റ് ലിന്‍സി രാജന്‍, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി, അതിരൂപതാ – ഫൊറോന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ശനിയാഴ്ച  രാവിലെ 10 മണിക്ക് കോട്ടയത്തു വച്ചാണ് സമാപനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ക്രിസ്തുരാജാ കത്തീഡ്രലില്‍ നടത്തപ്പെടുന്ന കൃതജ്ഞതാ ബലിയോടെയാണ് സമാപനാഘോഷങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് ജൂബിലി വര്‍ഷത്തില്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച മാര്‍ഗ്ഗംകളിയുടെ അതിരൂപതാതല ഫൈനല്‍ മത്സരം കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.

ഉച്ച കഴിഞ്ഞ് 2.30- ന് മാര്‍ എലിയ കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ബിസിഎം കോളേജ് ഓഡിറ്റോറിയത്തിലേക്ക് കെസിഡബ്ല്യുഎ അംഗങ്ങള്‍ അണിനിരക്കുന്ന ജൂബിലി റാലി നടത്തപ്പെടും. ബിസിഎം കോളേജ് ഓഡിറ്റോറിയത്തില്‍ ജൂബിലി സമാപന പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കെസിഡബ്ല്യുഎ അംഗങ്ങള്‍ പങ്കെടുക്കും.

ഷൈനി ചൊള്ളമ്പേല്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.