ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍

ക്‌നാനായക്കാരുടെ തനതുകലയായ മാര്‍ഗ്ഗംകളി പ്രോത്സാഹിപ്പിക്കാനും സമുദായത്തിലെ പുതിയ തലമുറക്ക് മാര്‍ഗ്ഗംകളി പരിശീലനത്തിന് പ്രചോദനമേകാനുമായി ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി മാര്‍ഗ്ഗംകളി മത്സരം സംഘടിപ്പിക്കുന്നു. വിവിധ യൂണിറ്റുകളില്‍ നിന്നായി ഇതിനോടകം 51 ടീമുകള്‍ മത്സരത്തിനായി പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോട്ടയത്തും മലബാറിലും പ്രത്യേകം മത്സരങ്ങള്‍ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 6 ടീമുകള്‍ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഫൈനലില്‍ മത്സരിക്കും. വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 20,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും നാലാം സമ്മാമായി 5,000 രൂപയും മെമന്റോയും ലഭ്യമാക്കും. കൂടാതെ, നിശ്ചിതനിലവാരം പുലര്‍ത്തി മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 2,000 രൂപ വീതം പ്രോത്സാഹനസമ്മാനമായി ലഭ്യമാക്കുന്നതാണ്.

ഷൈനി ചൊള്ളമ്പേല്‍, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.