
ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ നേതൃസംഗമ ഉദ്ഘാടനവേളയിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കെ.സി.ഡബ്ല്യു.എ. ഭാരവാഹികൾക്കായി സംഘടിപ്പിച്ച ലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘മാതൃനേതൃത്വത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ പെരിക്കല്ലൂർ യൂണിറ്റിലെ ജോൺസി ബിജു മാവേലിപുത്തൻപുരയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കുറ്റൂർ യൂണിറ്റിലെ ഷൈനി മാത്യു പുല്ലുകുഴിയിൽ രണ്ടാം സ്ഥാനവും അമനകര യൂണിറ്റിലെ ഷൈനി റെജി മൂക്കേട്ട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, ത്രേസ്യാമ്മ മാത്യു കൊരട്ടിയിൽ എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
കെ.സി.ഡബ്ല്യു.എ. യൂണിറ്റ് ഫൊറോന അതിരൂപതാ ഭാരവാഹികളാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് കെ.സി.ഡബ്ല്യു.എ. ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.