കോട്ടയം അതിരൂപത കെ.സി.എസ്.എല്‍ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയായ കെ.സി.എസ്.എല്‍. ന്റെ 2022 – 23 വര്‍ഷത്തെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ കോട്ടയം അതിരൂപത കോര്‍പ്പറേറ്റീവ് എഡ്യുക്കേഷണല്‍ ഏജന്‍സി ഓഫ് സ്‌കൂള്‍ സെക്രട്ടറി റവ. ഡോ. തോമസ് പുതിയാകുന്നേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കെ.സി.എസ്.എല്‍ കോട്ടയം അതിരൂപത ചെയര്‍പേഴ്സണ്‍ മെലിസ്സാ അന്ന സുരേഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് കെ.സി.എസ്.എല്‍ നടപ്പിലാക്കുന്ന ‘അക്ഷരം പണിയട്ടെ സ്നേഹപാലങ്ങള്‍’ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു.

കോട്ടയം അതിരൂപത എഡ്യുക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. ജോസ് ജെയിംസ് പന്നിവേലില്‍, കെ.സി.എസ്.എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ജോസ് എം.ഇടശ്ശേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ആനിമേറ്റേഴ്സിനായി സംഘടിപ്പിച്ച സെമിനാറിന് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടിനേഷ് പിണര്‍ക്കയിലും കുട്ടികള്‍ക്കായി നടത്തപ്പെട്ട സെമിനാറിന് കാരിത്താസ് സെക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിസ്റ്റേഴ്സും നേതൃത്വം നല്‍കി. കെ.സി.എസ്.എല്‍ ഡയറക്ടര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, വൈസ് ഡയറക്ടര്‍ സി.വിമല്‍ എസ്.ജെ.സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 500 ഓളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, അതിരൂപത ഡയറക്ടര്‍, KCSL

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.