ഫാ. സെബാസ്റ്റ്യൻ ജെക്കോബി കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് പ്രസിഡൻറ്

കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി ഫാ. സെബാസ്റ്റ്യൻ ജെക്കോബിയെ തെരഞ്ഞെടുത്തു. ഒബ്ലേറ്റ്സ് ഓഫ് സെന്റ് ജോസഫ് (ഒഎസ്ജെ) സന്യാസ സമൂഹത്തിന്റെ പ്രോവിൻഷ്യലാണ്.

ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ വി.സി. കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണു തെരഞ്ഞെടുപ്പു നടന്നത്. സിസ്റ്റർ വിമല സിഎംസിയെ വൈസ് പ്രസിഡന്റായും സിസ്റ്റർ ഷേർലി എസ്എംഡിസിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങൾ: ഫാ. തോമസ് മരോട്ടിപ്പറമ്പിൽ ഒസിഡി, ഫാ. ജോസ് മരിയദാസ് ഒഐസി, ഫാ. ബെന്നി നൽക്കര സിഎംഐ, സിസ്റ്റർ ജാൻസി ഓക്കാം. പുതിയ ഭാരവാഹികളുടെ സേവന കാലാവധി മൂന്നു വർഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.