ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഉഴവൂർ ഫൊറോന സമിതി സ്വീകരണം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഉഴവൂർ ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഉഴവൂർ ഫൊറോനയിൽ നിന്നും ത്രിതല പഞ്ചായത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സമുദായാംഗങ്ങൾക്ക് സ്വീകരണം സംഘടിപ്പിച്ചു.

അരീക്കര സെന്റ് റോക്കീസ് പാരിഷ് ഹാളിൽ നടത്തപ്പെട്ട ചടങ്ങിൽ കെ.സി.സി. അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡന്റ് അഡ്വ. ജേക്കബ്‌ സൈമൺ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാളും കെ.സി.സി. ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി ഉഴവൂർ ഫൊറോനയിലെ പഞ്ചായത്ത് മെമ്പർമാരെ ആദരിച്ചു. കെ.സി.സി. ഉഴവൂർ ഫൊറോന ചാപ്ലെയിൻ ഫാ. മൈക്കിൾ നെടുന്തുരുത്തി അനുഗ്രഹപ്രഭാഷണം നടത്തി.

ഫാ. ജോര്‍ജ് കപ്പുകാലായിൽ, കെ.സി.സി. ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, പ്രൊഫ. ജോയി മുപ്രാപ്പള്ളിൽ, കെ.സി.ഡബ്ല്യു.എ. ഉഴവൂർ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫ്, കെ.സി.വൈ.എൽ. ഉഴവൂർ ഫൊറോന പ്രസിഡന്റ് സെബിൻ സൈമൺ, കെ.സി.സി. ഉഴവൂർ ഫൊറോന സെക്രട്ടറി എം.സി. കുര്യാക്കോസ്, ഫിലിപ്പ് പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു.

അഡ്വ. ജേക്കബ്ബ് സൈമൺ, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.