ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ജെ.ബി. കോശി കമ്മീഷന് നിവേദനം സമർപ്പിച്ചു

ക്രിസ്ത്യൻ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പഠിക്കുന്നതിന് കേരള സർക്കാർ നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ മുമ്പാകെ കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് നിവേദനം സമർപ്പിച്ചു. കെ.സി.സിയുടെ വിവിധ യൂണിറ്റുകളിലും  ഫൊറോനകളിൽ നിന്നും സമാഹരിച്ച 400 -ഓളം നിവേദനങ്ങളാണ് കെ.സി.സി പ്രസിഡണ്ട് തമ്പി എരുമേലിക്കരയുടെ നേതൃത്വത്തിൽ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് കൈമാറിയത്.

ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ, ബിനോയി ഇടയാടിയിൽ, തോമസ് അറക്കത്തറ, തോമസ് അരയത്ത്, സ്റ്റീഫൻ കുന്നുംപുറം സാബു നിരപ്പുകാട്ടിൽ, ഷാജി കണ്ടച്ചാംകുന്നേൽ, ബാബു കദളിമറ്റം എന്നിവർ സന്നിഹിതരായിരുന്നു.

വിദ്യാഭ്യാസം, സാമ്പത്തികം, കുടിയേറ്റ-കാർഷിക അനുബന്ധ ആവശ്യങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ, തൊഴിൽ ആവശ്യങ്ങൾ എന്നിങ്ങനെയുള്ള കമ്മീഷന്റെ മുഖ്യ പരിഗണനാവിഷയങ്ങളിലാണ് സമുദായാംഗങ്ങൾ നിവേദനങ്ങൾ തയ്യാറാക്കിയത്.

ബിനോയി ഇടയാടിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.