ഹൈറേഞ്ചിലെ പ്രളയ ദുരിതബാധിത കുടുംബങ്ങള്‍ക്ക് ‘കൈത്താങ്ങ്’ പദ്ധതിയുടെ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്

ഹൈറേഞ്ചിലെ പ്രളയബാധിത കുടുംബങ്ങള്‍ക്കായി കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് നടപ്പിലാക്കുന്ന ‘കൈത്താങ്ങ്’ പദ്ധതിയുടെ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കി. പ്രളയം ദുരിതം വിതച്ച ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ക്കായി കെ.സി.സി പുതിയ വസ്ത്രങ്ങള്‍ ലഭ്യമാക്കി. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മഹൈറേഞ്ചിലെ പ്രളയ ദുരിതബാധിത കുടുംബങ്ങള്‍ക്ക് ‘കൈത്താങ്ങ്’ പദ്ധതിയുടെ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കി.

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്നിഹിതനായിരുന്നു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പടമുഖം ഫൊറോന വികാരി ഫാ. ജോബി പുച്ചൂകണ്ടത്തില്‍, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറം, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടച്ചാംകുന്നേല്‍, പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.