ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഓണ്‍ലൈന്‍ ദമ്പതീസംഗമം സംഘടിപ്പിച്ചു

മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവര്‍ഷത്തിന്റെയും ലോകമാതൃദിനാചരണത്തിന്റെയും പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയിലെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ദമ്പതീസംഗമം സംഘടിപ്പിച്ചു. കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാനും തലമുറകള്‍ക്കു കൈമാറുവാനും ദമ്പതികള്‍ക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ ഉദ്‌ഘാട പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ‘ആഗോള കത്തോലിക്കാ സഭയിലെ കുടുംബവീക്ഷണം’ എന്ന വിഷയത്തില്‍ അതിരൂപതാ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബ്രസന്‍ ഒഴുങ്ങാലില്‍ സംസാരിച്ചു. ‘ദമ്പതികള്‍ സമകാലീന സാഹചര്യത്തില്‍’ എന്ന വിഷയത്തില്‍ എ.കെ.സി.സി ഭാരവാഹികളായ പ്രൊഫ. മേരി റെജീനയും ഭര്‍ത്താവ്‌ ഷാജി ജെയിംസും ചേര്‍ന്ന്‌ ക്ലാസ്സ്‌ നയിച്ചു.

അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ സന്ദേശം നല്‍കി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ലിന്‍സി വടശ്ശേരിക്കുന്നേല്‍, കെ.സി.സി സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. 492 ദമ്പതികള്‍ ഓണ്‍ലൈന്‍ സംഗമത്തില്‍ പങ്കെടുത്തു.

ബിനോയി ഇടയാടിയില്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.