ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ ഉഴവൂര്‍ ഫൊറോന നേതൃസംഗമം അരീക്കരയില്‍ സംഘടിപ്പിച്ചു.

കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും ഉഴവൂര്‍ ഫൊറോന വികാരിയുമായ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അരീക്കര വികാരി ഫാ. ജോർജ് കപ്പുകാലായില്‍, കെ.സി.സി സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, കെ.സി.സി ട്രഷറര്‍ ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, കെ.സി.സി ഫൊറോന പ്രസിഡന്റ് അഡ്വ. ജേക്കബ് സൈമണ്‍, യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് പി.എം, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും അഡ്വ. അജി കോയിക്കലും വിഷയാവതരണം നടത്തി. അതിരൂപതയുടെ നാള്‍വഴികളും ഓരോ കാലഘട്ടത്തിലെയും അഭിവന്ദ്യ പിതാക്കന്മാരും സമുദായ സംഘടനാനേതാക്കളും സ്വീകരിച്ചിട്ടുള്ള നിലപാടുകളും യോഗത്തില്‍ വിശദമാക്കി. തുടര്‍ന്ന് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

അരീക്കര വികാരി ഫാ. ജോർജ് കപ്പുകാലായില്‍, കെ.സി.സി ഫൊറോന പ്രസിഡന്റ് അഡ്വ. ജേക്കബ് സൈമണ്‍, യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് പി.എം തുടങ്ങിവരുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.