പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ പ്രതിഷേധിച്ചു

ദിനംപ്രതിയുണ്ടാകുന്ന പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കെ.സി.സി അതിരൂപതാ പ്രസിഡന്റ്‌ തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

കോവിഡ്‌ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ക്ക്‌ ഇന്ധനവില വര്‍ദ്ധനവ്‌ താങ്ങാനാകാത്തതാണെന്നും ഇന്ധനവില പിന്‍വലിക്കാനാവശ്യമായ നടപടികള്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം യോഗം പാസ്സാക്കി.

ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, ജോസ്‌മോന്‍ പുഴക്കരോട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.