കെസിസി ‘കർഷക കടാശ്വാസ കമ്മീഷൻ – പ്രവർത്തനങ്ങളും സാധ്യതകളും’: ഓൺലൈൻ സെമിനാർ ജൂലൈ 31 -ന്

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനങ്ങളും സാധ്യതകളും വിശദമാക്കുന്നതിനായി നാളെ (ജൂലൈ 31 ശനിയാഴ്ച) വൈകുന്നേരം 6.30 മുതൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സെമിനാർ ഉദ്ഘാടനം ചെയ്യും. കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എബ്രാഹം മാത്യു പ്രവർത്തനങ്ങൾ വിശദീകരിക്കും.

അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്ക് നേതൃത്വം നൽകും. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ പാറയിൽ, കെ.സി.സി ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ എന്നിവർ പ്രസംഗിക്കും.

അതിരൂപതയിലെ ഇതര അത്മായ സംഘടനകളായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, അതിരൂപതാ മീഡിയ കമ്മീഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ബിനോയി ഇടയാടിയിൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.