കെസിസി ‘കർഷക കടാശ്വാസ കമ്മീഷൻ – പ്രവർത്തനങ്ങളും സാധ്യതകളും’: ഓൺലൈൻ  സെമിനാർ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കർഷക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനങ്ങളും സാധ്യതകളും കർഷക ക്ഷേമനിധി ബോർഡ് അംഗത്വം എന്നിവയെക്കുറിച്ചു വിശദമാക്കുന്നതിനായി ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എബ്രാഹം മാത്യു പ്രവർത്തനങ്ങൾ വിശദീകരിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് കർഷക ക്ഷേമനിധി ആക്ട് സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിച്ചു.

കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ പാറയിൽ, കെ.സി.സി ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.

അതിരൂപതയിലെ ഇതര അത്മായ സംഘടനകളായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, അതിരൂപതാ മീഡിയ കമ്മീഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

ബിനോയി ഇടയാടിയിൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.