ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഓണ്‍ലൈന്‍ ദമ്പതീസംഗമം ഇന്ന്‌

മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവര്‍ഷത്തിന്റെയും ലോകമാതൃദിനാചരണത്തിന്റെയും പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയിലെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ദമ്പതീസംഗമം സംഘടിപ്പിക്കുന്നു. ഇന്ന്‌ വൈകുന്നേരം 7 മണിക്ക്‌ സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ കെ.സി.സി, കെ.സി. ഡബ്ല്യു.എ അംഗങ്ങള്‍ ജീവിതപങ്കാളിയോടൊപ്പം പങ്കെടുക്കും.

കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യും. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, പ്രൊഫ. മേരി റെജിന, പ്രൊഫ. ഷാജി ജെയിംസ എന്നിവര്‍ ക്ലാസ്സ്‌ നയിക്കും.

അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ലിന്‍സി വടശ്ശേരിക്കുന്നേല്‍, കെ.സി.സി സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച്‌ സംസാരിക്കും.

ബിനോയി ഇടയാടിയില്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.