ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മലബാര്‍ നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് മലബാര്‍ നേതൃസംഗമം സംഘടിപ്പിച്ചു. കെ. സി. സി. അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന സംഗമം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു.

അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ആമുഖസന്ദേശം നല്‍കി.

മലബാര്‍ റീജിയന്‍ പ്രസിഡന്റ് ബാബു കദളിമറ്റം, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയ് ഇടയാടിയില്‍, ട്രഷറര്‍ ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറിമാരായ സൈമണ്‍ പാഴൂക്കുന്നേല്‍, സ്റ്റീഫന്‍ കുന്നുംപുറം ഫൊറോന പ്രസിഡണ്ടുമാരായ സാബു കരിശേരിക്കല്‍, ഷിജു കൂറാനയില്‍, ജോസ് കണിയാപറമ്പില്‍, സജി കുരിവിനാവേലില്‍, എബി പൂക്കുമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.സി.സി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുതിയ കര്‍മ്മപരിപാടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ചങ്ങലീരി, പെരിക്കല്ലൂര്‍, മടമ്പം,രാജപുരം, ബാംഗ്ലൂര്‍ ഫൊറോനകളിലെ  കെസിസിയുടെ റീജിയണല്‍ ഫൊറോന യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങി 160 പ്രതിനിധികള്‍ നേതൃസംഗമത്തില്‍  പങ്കെടുത്തു.

ബിനോയി ഇടയാടിയില്‍, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.