ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ക്‌നായിത്തൊമ്മൻ ഭവനനിർമ്മാണ പദ്ധതി: ആദ്യ ഭവനങ്ങളുടെ സമർപ്പണം ജൂലൈ 30 -ന്

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് നടപ്പിലാക്കുന്ന ക്‌നായിത്തൊമ്മൻ ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ രണ്ടു ഭവനങ്ങളുടെ വെഞ്ചരിപ്പു കർമ്മം ജൂലൈ 30 വെള്ളിയാഴ്ച, കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കിടങ്ങൂരിൽ നിർവ്വഹിക്കും.

കെ.സി.സി അതിരൂപതാ സമിതിയുടെയും കിടങ്ങൂർ ഫൊറോനയുടെയും ഇതര സുമനസ്സുകളുടെയും പങ്കാളിത്തത്തോടെയാണ് ആദ്യഘട്ടത്തിലെ രണ്ടു ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായത്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ 2016 -ൽ നടപ്പിലാക്കിയ ‘ലാൻഡ് ടു ലാൻഡ്‌ലെസ്സ്’ പദ്ധതിയുടെ ഭാഗമായി ഫിലിപ്പ് മഠത്തിൽ ലഭ്യമാക്കിയ സ്ഥലത്താണ് രണ്ടു കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചുനൽകുന്നത്.

പതിനാല് ഫൊറോന സമിതികളുടെയും പങ്കാളിത്തത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോട്ടയം അതിരൂപതയിലെ കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭവനങ്ങൾ നിർമ്മിച്ചു നൽകുവാനാണ് ക്‌നായിത്തൊമ്മൻ ഭവനനിർമ്മാണ പദ്ധതിയിലൂടെ കെ.സി.സി ലക്ഷ്യമിടുന്നത്. പദ്ധതി വഴി 2021 -ൽ 25 ഭവനങ്ങൾ ആദ്യഘട്ടമായി നിർമ്മിച്ചു നൽകും.

ബിനോയി ഇടയാടിയിൽ, ജനറൽ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.