ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ക്രിക്കറ്റ് താരം സിജോമോൻ ജോസഫിനെ ആദരിച്ചു

ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഏർപ്പെടുത്തിയ കായികപുരസ്കാര ജേതാവ് ക്രിക്കറ്റ് താരം കിടങ്ങൂർ മേക്കാട്ടേൽ സിജോമോൻ ജോസഫിനെ ആദരിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ  ബഹു. കേരള സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്‌ക്കാരം സമ്മാനിച്ചു. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി ജനറാൾ  ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.

തോമസ് അരയത്ത്, ബിനോയി ഇടയാടിയിൽ, സ്റ്റീഫൻ ജോർജ്ജ് എക്‌സ് എം.എൽ.എ, തോമസ് പീടികയിൽ,ഡോ. ലൂക്കോസ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു. തോമസ് പിടികയിലാണ് മികച്ച പുരുഷ കായികതാരത്തിന് എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്.

ബിനോയി ഇടയാടിയിൽ, ജനറൽ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.