ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ ഓൺലൈൻ സംഗമം ഓഗസ്റ്റ് 30-ന്

കോട്ടയം അതിരൂപതയിലെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ എല്ലാ അംഗങ്ങളുടെയും ഓൺലൈൻ സംഗമം ഓഗസ്റ്റ് 30-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് സംഘടിപ്പിക്കും. അതിരൂപതയിലെ എല്ലാ ഇടവകകളിലെയും കെ.സി.സി. യൂണിറ്റുകളിലെ അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കും.

കെ.സി.സി. പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹപ്രഭാഷണം നടത്തും. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും.

അതിരൂപതാ ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, മലബാർ റീജിയൺ പ്രസിഡന്റ് ബാബു കദളിമറ്റം എന്നിവർ ആശംസകളർപ്പിക്കും. അതിരൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികൾ ഓൺലൈൻ സംഗമത്തിന് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.