ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ക്‌നാനായ കത്തോലിക്ക വിഭാഗത്തിൽപെട്ട ഏറ്റവും മികച്ച പുരുഷ-വനിതാ കായികതാരങ്ങൾക്ക് ആദരവ് നൽകുന്നതിനായി അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഏർപ്പെടുത്തുന്ന കായികപുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. പ്രഥമ പുരുഷ കായിക പുരസ്‌കാരത്തിന് കിടങ്ങൂർ മേക്കാട്ടേൽ സിജോമോൻ ജോസിനെയും വനിതാ കായിക പുരസ്‌കാരത്തിന് കല്ലറ പഴയപള്ളി പഴുക്കാത്തറയിൽ മാർഗരറ്റ് മരിയ റെജിയെയും തിരഞ്ഞെടുത്തു. ക്യാഷ് അവാർഡും പുരസ്‌കാരവുമാണ് പ്രതിഭകൾക്ക് ലഭിക്കുക.

ക്രിക്കറ്റിൽ നിരവധി ദേശീയ – അന്തർദേശീയ തലങ്ങളിലെ പ്രകടനമാണ് സിജോമോനെ അവാർഡിന് അർഹനാക്കിയത്. 2017 -ലെ ഇന്റർ യൂണിവേഴ്‌സിറ്റി തായ് കോണ്ടോ മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാവാണ് മാർഗരറ്റ് മരിയ. മികച്ച പുരുഷ കായികതാരത്തിന് എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത് ശ്രീ. തോമസ് പിടികയിലും മികച്ച വനിതാ താരത്തിനുള്ള എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത് ശ്രീ. എം.യു മാത്യു മാക്കിലിന്റെ സ്മരണാർത്ഥം ശ്രീ. കെ.എം. എബ്രഹാം തടത്തിലും ആണ്. കായിക എൻഡോവ്‌മെന്റ്‌നായി ലഭിച്ച അപേക്ഷകൾ വിദഗ്ധരടങ്ങുന്ന സമിതി വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ബിനോടി ഇടയാടിയിൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.