ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: പ്രതിഷേധജ്വാലയുമായി ക്‌നാനായ കത്തോലിക്ക കോൺഗ്രസ്

ഉത്തരേന്ത്യയിലെ ആദിവാസി പിന്നോക്കവിഭാഗക്കാരുടെ ഉന്നതിക്കുണ്ടി ജീവിതം മാറ്റിവച്ച 83 വയസ്സുള്ള ജെസ്യൂട്ട് വൈദികനായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം അതിരൂപതയിലെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോൺഗ്രസ് അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലും പ്രതിഷേധസമരം സംഘടിപ്പിക്കുന്നു.

കെ.സി.സി എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് ഇക്കാര്യത്തിൽ സർക്കാരിനോട് നേരത്തെ തന്നെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും അനുകൂല നടപടിയൊന്നും സ്വീകരിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് കെ.സി.സി, എല്ലാ യൂണിറ്റുകളിലും പ്രതിഷേധസമരം സംഘടിപ്പിച്ച് ആവശ്യം ശക്തമാക്കുന്നത്. അഞ്ച് പതിറ്റാണ്ടുകളായി ജാർഖണ്ഡിലെ ആദിവാസി സമൂഹത്തോടൊപ്പം അവരിലൊരാളായി അവർക്കുവേണ്ടി ജീവിച്ച ഫാ. സ്റ്റാൻ സ്വാമിയോട് ഭരണകൂടം കാണിച്ചിരിക്കുന്ന ഈ ക്രൂരത മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കെ.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു.

ബിനോയി ഇടയാടിയിൽ, ജനറൽ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.