ഫാ. സ്റ്റാന്‍ സ്വാമിയും ഇന്ത്യയിലെ കത്തോലിക്കാ പ്രേഷിതപ്രവര്‍ത്തനവും: വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാക്കി കെസിബിസി ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ വെബിനാര്‍

നീതിക്കും സമത്വത്തിനും വേണ്ടി മരണം വരേയും പോരാടിക്കൊണ്ട് നീതിക്കു വേണ്ടിയുള്ള പോരാട്ടചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഫാ. സ്റ്റാന്‍ സ്വാമിയെ അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ കാര്യത്തില്‍ നിലവിലെ ഭരണസംവിധാനങ്ങള്‍ക്കുണ്ടായ വീഴ്ചയെക്കുറിച്ചും ഇന്ത്യയിലെ കത്തോലിക്കാ പ്രേഷിതപ്രവര്‍ത്തനത്തെകുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി കെസിബിസി ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. കെസിഎംഎസ്, ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെ സൂം ആപ്പ് വഴി സംഘടിപ്പിക്കുന്ന വെബിനാര്‍, ജൂലൈ 25 ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് ആരംഭിക്കുക.

കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന വെബിനാറിന്റെ മോഡറേറ്റര്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് ആയിരിക്കും. ജസ്റ്റിസ് കുര്യന്‍ ജോസഫ് (സുപ്രീം കോടതി മുന്‍ ജസ്റ്റിസ്), റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ്.ജെ. (ഡയറക്ടര്‍, LIPI), അഡ്വ. ബിനോയ് വിശ്വം എം.പി., ഡോ. വിനോദ് കെ ജോസ് (എക്‌സിക്യൂട്ടിവ് എഡിറ്റര്‍, കാരവന്‍ മാഗസിന്‍) എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തും.

ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, റവ. ഡോ. എം കെ ജോര്‍ജ്ജ് എസ് ജെ (റീജണല്‍ അസിസ്റ്റന്റ്, ജെസ്യൂട്ട് കൂരിയ, റോം), റവ. ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി), ഫാ. ബേബി ചാലില്‍ എസ് ജെ ( TUDI മുന്‍ ഡയറക്ടര്‍), ഡോ. ജാന്‍സി ജെയിംസ് ( മുന്‍ വൈസ് ചാന്‍സലര്‍, എം ജി യൂണിവേഴ്സിറ്റി) തുടങ്ങിയവര്‍ സംസാരിക്കും.

സമാപനസന്ദേശം കെസിബിസി ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍, ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ നല്‍കും. കെസിബിസി ജാഗ്രതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഈ വെബിനാര്‍ ലൈവായി ജാഗ്രതാ കമ്മീഷന്‍ യൂട്യൂബ് ചാനലില്‍ ലഭ്യമായിരിക്കും. സൂം വെബിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വിശദാംശങ്ങള്‍ തുടങ്ങിയവ വാട്ട്‌സ്ആപ്പ് മെസേജ് അയച്ച് രജിസ്റ്റര്‍ ചെയ്യുക. നമ്പര്‍: +91 7594900555

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.