കെസിബിസി ട്രിനിറ്റാ ഫിലിം ഫെസ്റ്റ്: ‘ദല മര്‍മ്മരം പോലെ’ മികച്ച ഡോക്യുമെന്ററി

കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോണ്‍ ജേക്കബ് കഥ, സംവിധാനം നിർവ്വഹിച്ച ‘ദല മര്‍മ്മരം പോലെ’ ആണ് മികച്ച ഡോക്യുമെന്ററി. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് വിഭാഗത്തില്‍ 47 ചിത്രങ്ങളും,ഡോക്യുമെന്ററി വിഭാഗത്തില്‍ 10 ചിത്രങ്ങളുമായിരുന്നു മത്സരത്തിനായി ഉണ്ടായിരുന്നത്. ഇതില്‍ നിന്നും വിദഗ്ധ പാനലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത ഷോര്‍ട്ട് ഫിലീം, ഡോക്യൂമെന്ററി എന്നിവ ജോണ്‍ പോളിന്റെ നേതൃത്തിലുള്ള ജൂറി വിധിനിര്‍ണയം നടത്തുകയായിരുന്നു. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ‘ബെല്‍സ് ഓഫ് ഹങ്കര്‍’, ‘റെയര്‍ ബേര്‍ഡ്‌സ്’, ഡോക്യുമെന്ററി വിഭാഗത്തില്‍ ‘രാമന്‍ തേടുന്ന പെരുവഴിയമ്പലം’, ‘ജംസ് ഫ്രം ദി ജിറ്റോസ്’ എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും നല്കും.

സമ്മാനദാന ചടങ്ങ് നവംബര്‍ 14 -ന് പാലാരിവട്ടം പി.ഒ.സിയില്‍ വച്ച് നല്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.