ആഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനമായി ആചരിക്കുവാന്‍ കെസിബിസി ആഹ്വാനം

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമം രാജ്യത്ത് നടപ്പാക്കിയിട്ട് അന്‍പതു വര്‍ഷം തികയുന്ന ആഗസ്റ്റ് 10-ാം തീയതി ജീവന്റെ സംരക്ഷണദിനമായി ആചരിക്കുവാന്‍ കെസിബിസി ആഹ്വാനം ചെയ്തു. ‘ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം’ എന്നതാണ് ജീവന്റെ സംരക്ഷണദിനത്തിന്റെ ആപ്തവാക്യം.

കൂടാതെ, അന്നേ ദിവസം ഭാരത കത്തോലിക്കാ സഭയില്‍ കറുത്ത ദിനമായി ആചരിക്കുവാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 1 മുതല്‍ 16 വരെയുള്ള ദിവസങ്ങള്‍ പ്രാര്‍ത്ഥനാദിനങ്ങളായും രൂപതകള്‍ ഓഗസ്റ്റ് 8 മുതല്‍ പ്രാര്‍ത്ഥനാവാരമായും ആചരിക്കും.

കേരളസഭയുടെ ജീവന്റെ സംരക്ഷണദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിബിസി കുടുംബ പ്രേഷിതവിഭാഗത്തിന്റെയും പ്രൊ ലൈഫ് സമിതിയുടെയും അദ്ധ്യക്ഷന്മാരും അംഗങ്ങളും ചേര്‍ന്ന് നേതൃത്വം നല്‍കും. കേരളസഭയിലെ 13 രൂപതകളിലെയും കുടുംബ പ്രേഷിതവിഭാഗമാണ് പ്രൊ ലൈഫ് സമിതികളുടെ സഹകരണത്തോടെ ജീവന്റെ സംരക്ഷണദിനാചരണം സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.