ബ്രൂവറികളും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള നീക്കം ജനവിരുദ്ധം: ഡോ. ജോസഫ് കരിക്കാശേരി

നടപടികൾ പാലിക്കാതെ ബ്രൂവറികളും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള നീക്കം ജനവിരുദ്ധമാണെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ മുൻ ചെയർമാൻ ഡോ. ജോസഫ് കരിക്കാശേരി. എറണാകുളം ടൌൺ ഹാളിനു മുന്നിൽ നടന്ന നിൽപ്പ് സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കും എന്നതായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ എല്ലാം തന്നെ അതിന് വിരുദ്ധമായിരുന്നു. അത് കടുത്ത ജനവഞ്ചനയും വാഗ്ദാന ലംഘനവും ആണ്. സുതാര്യമല്ലാത്ത അഴിമതി മണക്കുന്ന മദ്യനയമാണ് ബ്രൂവറികളുടെ കാര്യത്തിൽ ഉണ്ടായിട്ടിരിക്കുന്നത് എന്ന് പൊതുജനം സംശയിച്ചാൽ അതിനെ കുറ്റപ്പെടുത്താൻ കഴിയില്ല എന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാണിച്ചു.

ഇടതുമുന്നണിയുടെ മദ്യനയരേഖ അഗ്നിക്കിരയാക്കി പ്രവർത്തകർ പ്രതിക്ഷേധം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.