സഭാതലവനെതിരെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി

സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള ചില വ്യാജ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

2015 -ല്‍ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി നിയമാനുസൃതം വാങ്ങിയ ഭൂമിയുമായി ബന്ധപ്പെടുത്തിയാണ് ചില തല്‍പ്പര കക്ഷികള്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും ദുരുദ്ദേശപരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനെന്ന നിലയില്‍ പിതാവിന്റെ പേരില്‍ അങ്കമാലിയടുത്തു മറ്റൂരില്‍ വാങ്ങിയിരിക്കുന്ന സ്ഥലത്തിന്റെ രേഖകള്‍ കാണിച്ചുകൊണ്ട് ഈ കച്ചവടത്തില്‍ പിതാവ് വ്യക്തിപരമായ ലാഭം ഉണ്ടാക്കി എന്നതാണ് നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണം.

ഇത്തരം പ്രചരണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഇവ തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇതിനാല്‍ അറിയിക്കുന്നു. സഭയെയും സഭാതലവനെയും അപകീര്‍ത്തിപ്പെടുത്തവാന്‍ നിരന്തരം നടത്തുന്ന ഗൂഢശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പ്രചരണവും. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന് ഇതിനാല്‍ അറിയിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.