സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള സഭാപ്രബോധനത്തില്‍ മാറ്റമില്ല; കെസിബിസി

കുടുംബ ജീവതത്തെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

എവിജനി അഫിനിവ്‌സ്‌കി എന്ന സംവിധായകന്‍ ‘ഫ്രാന്‍ചെസ്‌കോ’ എന്ന പേരില്‍ പുറത്തിറക്കുന്ന ഡോക്യുമെന്ററിയില്‍ സ്വവര്‍ഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാന്‍സിസ് മാര്‍പാപ്പ ന്യായീകരിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി.

സ്വവര്‍ഗ്ഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവര്‍ഗ്ഗ ലൈംഗിക പ്രവൃത്തികളെയും വേര്‍തിരിച്ച് മനസിലാക്കണമെന്നതാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.