കെ‌സി‌ബി‌സി ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഓൺലൈൻ സമ്മേളനം ഇന്നു മുതൽ വ്യാഴാഴ്ച വരെ നടക്കും. കേരള കാത്തലിക് കൗൺസിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം രാവിലെ 10ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറൽ ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും.

സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയ ചാക്രികലേഖനത്തെ ആസ്പദമാക്കി റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളിൽനിന്നുള്ള പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും, കെസിബിസി കമ്മീഷൻ സെക്രട്ടറിമാരും ഡിപ്പാർട്ടുമെന്റ് ഡയറക്ടർമാരും, യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നാളെ വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന കെസിബിസി യോഗം മൂന്നിന് ഉച്ചയോടുകൂടി സമാപിക്കും. സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.