സര്‍ക്കാരിന്റെ മദ്യ നയങ്ങള്‍ക്കെതിരെ നില്‍പ്പ് സമരവുമായി കെസിബിസി മദ്യവിരുദ്ധ സമിതി

നടപടി ക്രമങ്ങള്‍പാലിക്കാതെ ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നില്‍പു സമരവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. കൊച്ചി ടൌണ്‍ ഹാളിനു മുന്നില്‍ ഒക്ടോബര്‍ നാലാം തിയറി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു ഒന്ന് വരെയാണ് സമരം നടക്കുക.

സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് സമരം നടക്കുക. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കിലെന്നു വാഗ്ദാനം നല്‍കി അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ഘട്ടം ഘട്ടമായി മദ്യ ലഭ്യത വര്‍ധിപ്പിക്കുകയായിരുന്നു എന്ന് സമിതി ചൂണ്ടിക്കാട്ടി. ജനവിരുദ്ധമായ ഇത്തരം നയങ്ങള്‍ക്കെതിരെ ഉള്ള സമരത്തില്‍ കേരളത്തിലെ എല്ലാ മദ്യവിരുദ്ധ സമിതികളും പങ്കെടുക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.