ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കണം: കെ സി ബി സി

സംസ്ഥാനം പ്രളയം അനുഭവിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങളോട് സഹകരിക്കണമെന്ന് കേരളം കത്തോലിക്കാ മെത്രാൻ സമിതി. ഇടവകകളും വിശ്വാസികളും സ്ഥാപനങ്ങളും ദുരിതാശ്വസ പ്രവർത്തങ്ങളിൽ സഹകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

അത്യാവശ്യം ആയ വൈദ്യസഹായവും മറ്റു സഹായവും എത്തിച്ചു കൊടുക്കണം രൂപതകൾ അവരുടെ സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തങ്ങൾ നടത്തണം സമിതി പറഞ്ഞു. സഭയുടെ സോഷ്യൽ സർവിസ് സൊസൈറ്റിയുടെ സാമൂഹിക സേവന വിഭാഗം കുട്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് സജീവമായി പ്രവർത്തിക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് പോകുന്നവരുടെ സൂരക്ഷാ ഉറപ്പുവരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്നും കെ സി ബി സി ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലിലും മണ്ണൊലിച്ചിലിലും ജീവൻ പൊലിഞ്ഞവർക്ക് കെ സി ബി സി ആദരാഞ്ജലി അർപ്പിച്ചു. പ്രിയപെട്ടവരുടെ വിയോഗത്തിൽ ദുഃഖിക്കുന്നവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും വീടും സ്ഥലവും നഷ്ടപെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു എന്ന് കെ സി ബി സി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.