കരുണയും കരുതലും ഉണ്ടാകട്ടെ: കെസിബിസി

തമസിലാണ്ട മനുഷ്യകുലത്തിന് ദൈവം തൂവെളിച്ചമായി തീർന്ന കാഴ്ചയാണ് ബെദ്ലഹേമിൽ ലോകം ദർശിച്ചത്. യേശുക്രിസ്തുവിൽ ദൈവം ഇപ്പോഴും നമ്മോട് കൂടെയുണ്ട്. ലോകത്തിന് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകരുന്നതാണ് ക്രിസ്തുമസ്.

സമാധാനം നിലനിൽക്കാൻ ഈ ദിനത്തിൽ നാം പ്രത്യേകം പ്രാർത്ഥിക്കണം. ദൈവത്തിന്റെ കരുണയിലേക്ക് ഹൃദയം തുറക്കാനും പരസ്പര സ്നേഹത്തിലേക്കും കരുതലിലേക്കും മനസ് തുറക്കാനും ക്രിസ്തുമസ് നമ്മെ ആഹ്വാനം ചെയ്യുന്നു. സമാധാനം നിറഞ്ഞതും സന്തോഷം പകരുന്നതും പ്രത്യാശ നിർഭരവുമായ ക്രിസ്തുമസ് എല്ലാവർക്കും എല്ലാവർക്കും ആശംസിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.