വിജയികൾക്ക് അഭിനന്ദനങ്ങൾ: കെസിബിസി

വ്യക്തമായ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു കെസിബിസി. കേരളത്തിന്റെ ചരിത്രത്തിൽ നാലു പതിറ്റാണ്ടിനു ശേഷം ആണ് ഒരു മുന്നണി തുടർച്ചയായ ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാത രഹിതമായി പരിഗണിക്കുവാൻ മുന്നണികൾ തയ്യാറാകണമെന്ന വലിയ പാഠവും ഈ തിരഞ്ഞെടുപ്പ് നൽകുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ വിജയികൾക്കും അവരെ തിരഞ്ഞെടുത്ത ജനങ്ങളോട് നീതി പുലർത്തി ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ നാടിനു നന്മ വരുത്തുവാൻ ഇടയാകട്ടെ എന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.