ശ്രീലങ്കൻ സഭയോട് ഐക്യദാർഢ്യം: 28-ന് പ്രാർത്ഥനാദിനം ആചരിക്കാൻ കെസിബിസി ആഹ്വാനം

ആ​​ഗോ​​ള ക​​ത്തോ​​ലി​​ക്കാ​​സ​​ഭ, ദൈ​​വ​​ക​​രു​​ണ​​യു​​ടെ ഞാ​​യ​​റാ​​യി ആ​​ച​​രി​​ക്കു​​ന്ന 28-ന് ​​കേ​​ര​​ള​​സ​​ഭ ശ്രീ​​ല​​ങ്ക​​ൻ സ​​ഭ​​യോ​​ട് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച് പ്രാ​​ർ​​ത്ഥനാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്ക​​ണ​​മെ​​ന്ന് കെ​​സി​​ബി​​സി ആ​​ഹ്വാ​​നം ചെ​​യ്തു.​ അ​​ന്നേ​​ദി​​വ​​സം ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നാ​​യി ദി​​വ്യ​​ബ​​ലി​​യ​​ർ​​പ്പി​​ക്കു​​ക​​യും സ​​മാ​​ധാ​​ന സ​​മ്മേ​​ള​​ന​​ങ്ങ​​ളും പ്രാ​​ർത്ഥ​​നാ​​യോ​​ഗ​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്യ​​ണം.

ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ട​​വ​​രു​​ടെ ആ​​ത്മ​​ശാ​​ന്തി​​ക്കും ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ സൗ​​ഖ്യ​​ത്തി​​നും ശ്രീ​​ല​​ങ്ക​​ൻ സ​​ഭ​​യു​​ടെ​​യും ജ​​ന​​ത​​യു​​ടെ​​യും മു​​റി​​വ് ഉ​​ണ​​ങ്ങു​​ന്ന​​തി​​നും ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള തീ​​വ്ര​​വാ​​ദി​​ക​​ൾ​​ക്ക് മാ​​ന​​സാ​​ന്ത​​രം ഉ​​ണ്ടാ​​കു​​ന്ന​​തി​​നും​​വേ​​ണ്ടി പ്രാ​​ർ​​ത്ഥി​​ക്ക​​ണ​​മെ​​ന്നും കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ചു​​ബി​​ഷ​​പ് ഡോ.​സൂ​​സ​​പാ​​ക്യം, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റം, സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ആ​​ർ​​ച്ചു​​ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് എ​​ന്നി​​വ​​ർ സം​​യു​​ക്ത​​മാ​​യി പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ർ​​ക്കു​​ല​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.