മതാന്തര സംഭാഷണത്തിനുള്ള വത്തിക്കാന്‍ പുരസ്‌കാരം ഖസാക്കിസ്ഥാന്‍ പ്രസിഡന്റിന്

മതാന്തര സംവാദങ്ങള്‍ക്ക് മികച്ച സംഭാവന നല്‍കിയ ഖസാക്കിസ്ഥാന്‍ പ്രസിഡന്റിന് നൂര്‍സുല്‍ത്താന്‍ നസര്‍ബേയ്വിന് വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പുരസ്‌കാരം. ‘ലോകവും പരമ്പരാഗത മതങ്ങളും’ എന്ന വിഷയത്തില്‍ അസ്താനയില്‍ ഒക്ടോബര്‍ പത്തിന് ആരംഭിച്ച സമ്മേളനത്തില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

അവാര്‍ഡ് സ്വീകരിച്ച അദ്ദേഹം വത്തിക്കാനില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു. സമ്മേളനത്തില്‍ കത്തോലിക്കാ സഭയുടെ പ്രഭാഷണങ്ങള്‍ക്ക് പൊന്തിഫിക്കല്‍ കൗണ്‍സില്‍ നിയമ വിഭാഗം മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്‌കോ കോക്കോപാല്‍മേ റിയോ നേതൃത്വം നല്‍കി. സമ്മേളനത്തില്‍ വിവിധ മതങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച് നാല്‍പത്തിയാറ് രാജ്യങ്ങളില്‍ നിന്നും എണ്‍പത് പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ മതനേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്തവരില്‍ ഉള്‍പ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.