കാർട്ട് മെന്റേഴ്‌സ് ദിനാചരണവും പരിശീലനവും സംഘടിപ്പിച്ചു

ക്‌നാനായ യുവതീയുവാക്കൾക്ക് മൂല്യാധിഷ്ഠിത ജീവിതദർശനം നല്കുന്നതിനും മെച്ചപ്പെട്ട ജീവിതനേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയിൽ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിലെ മെന്റേഴ്‌സ് ദിനാചരണവും പരിശീലനവും സംഘടിപ്പിച്ചു.

ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ദിനാചരണം കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം യോഗം ഉദ്ഘാടനം ചെയ്തു. കാർട്ട് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷനായിരുന്നു. കാർട്ട് അക്കാദമിക് ഡയറക്ടർ ഡോ. ജോസ് ജെയിംസ്, ഫാ. ജോയി കട്ടിയാങ്കൽ എന്നിവർ പ്രസംഗിച്ചു.

‘എങ്ങനെ നല്ല പരിശീലകരാകാം’ എന്ന വിഷയത്തിൽ എം.ജി യൂണിവേഴ്‌സിറ്റ് സെനറ്റ് അംഗവും കാർട്ട് മെന്ററുമായ ഡോ. അജിത് ജെയിംസ് ക്ലാസ്സ് നയിച്ചു. വേദിക് ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ച് കാർട്ട് നടപ്പിലാക്കുന്ന സിവിൽ സർവ്വീസ് ഉൾപ്പടെയുള്ള ഉന്നത തല മത്സരപരീക്ഷകൾക്കായുള്ള പരിശീലനത്തിന്റെ തുടർപ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. കൂടാതെ ക്‌നാനായ സ്റ്റാർസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും കൊറോണ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനുള്ള നിർദ്ദേശങ്ങൾ ആരായുകയും കർമ്മപദ്ധതിക്ക് രൂപം നൽകുകയും ചെയ്തു. 21 മെന്റേഴ്‌സ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.