ഐക്കണ്‍ ദേവാലയം കനത്ത മഴയിൽ തകർന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ കീരിക്കര സെന്റ് ആന്റണീസ് പള്ളി (ഐക്കൺ പള്ളി) കനത്ത മഴയിലും മണ്ണ് ഇടിച്ചിലിലും തകർന്നു. പള്ളി മിക്കവാറും 75% ഉപയോഗ ശൂന്യമായി. മദ്ബഹാ മാത്രം ആണ് കേടുപാടുകൾ ഇല്ലാതെ അവശേഷിക്കുന്നത്.

തികച്ചും പൌരസ്ത്യ രീതിയില്‍ പണികഴിപ്പിച്ച ഈ ദേവാലയം ‘ഐക്കണ്‍ ദേവാലയം’ എന്ന പേരില്‍ പ്രസിദ്ധമായിരുന്നു.

ഇടവക ജനങ്ങളുടെ 10 വർഷത്തെ അദ്ധ്വാനമാണ് ഈ ദേവാലയം. കഴിഞ്ഞ വര്‍ഷമാണ്‌ ഈ ദേവാലയം കൂടാശ ചെയ്തത്.

ജനങ്ങൾ ജാതി മത ഭേദമന്യേ ഇടവകയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.