മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തി കാണ്ഡമാൽ കലാപത്തെ അതിജീവിച്ചവർ

രാജ്യത്ത് മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി കാണ്ഡമാൽ കലാപത്തെ അതിജീവിച്ചവർ. സ്വാതന്ത്ര്യവും സാഹോദര്യവും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ വെബ്ബിനാറിൽ മെത്രാന്മാരും വൈദികരും സന്യസ്തരും അൽമായരും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.

ഇന്ത്യയിൽ സ്വാതന്ത്ര്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിന് നേതാക്കൾ തമ്മിൽ ഒരു ഇന്റർഫേസ് ഉണ്ടാക്കുക എന്നതാണ് ഈ വെർച്വൽ വെബിനാറിന്റെ ലക്ഷ്യം എന്ന് സംഘാടകർ വ്യക്തമാക്കി. “സാഹോദര്യത്തിന്റെ അടിത്തറയാണ് സ്വാതന്ത്ര്യം എന്ന് പറയാൻ ആകില്ല. സാഹോദര്യം എന്നാൽ ഒന്നിക്കുക എന്നല്ല, മറിച്ച് ദുർബലർക്കായും പാർശ്വവത്കരിക്കപ്പെട്ടവർക്കായും നിലകൊള്ളുക എന്നതാണ്. അതിനാൽ, ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഒരു നീതിപൂർവകമായ സമൂഹം സ്ഥാപിക്കുന്നതിന് ഇവ രണ്ടും ആവശ്യമാണ്. ” – ആമുഖ പ്രഭാഷണത്തിൽ സമ്പൽപൂരിലെ ബിഷപ്പ് നിരഞ്ജൻ സുൽസിങ് പറഞ്ഞു.

രാത്രികൾ പലപ്പോഴും ഭയപ്പെടുത്തുന്നതാണ്. സ്വപ്നങ്ങൾ രാത്രിയിൽ എന്നെ വേട്ടയാടി. ആരോ എന്നെ ആക്രമിക്കുന്നതായി തോന്നി. അപ്പോഴൊക്കെ ഞാൻ ഈശോയുടെ കുരിശു മരണത്തെയും അവിടുന്ന് അനുഭവിച്ച പീഡകളെയും ഓർത്തു. പ്രതിസന്ധികളും ആളുകളുടെ വേദനകളും എന്നെ ദുഖിപ്പിച്ചു എങ്കിലും അവ എനിക്ക് ധൈര്യം തന്നു എന്ന് കലാപത്തെ അതിജീവിച്ച വ്യക്തി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.