വേദനിപ്പിക്കുന്ന ഓർമ്മകൾക്ക് വിട: വിശ്വാസത്തിൽ വളർന്ന് കാണ്ഡമാൽ

പ്രതിസന്ധികളേയും പ്രലോഭനങ്ങളേയും അതിജീവിച്ചു കൊണ്ട് കാണ്ഡമാൽ വളരുകയാണ്. വിശ്വാസത്തെ പ്രതി രക്തം ചിന്തിയ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ അവശേഷിപ്പിച്ച വേദനകളിലും തളരാതെ തകരാതെ ക്രിസ്തുവുമായി ഇഴചേർന്നു നിൽക്കുന്ന ഒരു ജീവിതം പണിതുയർക്കുകയാണ് കാണ്ഡമാലിലെ ക്രിസ്ത്യാനികൾ. പതിനൊന്നു വർഷങ്ങൾക്കു മുൻപ് തകർന്ന വീടുകളുടെയും മരണമടഞ്ഞ ബന്ധുക്കളെ ഓർത്തുള്ള വിലാപങ്ങളുടേയും നിലവിളികളുടെയും ഇടമായിരുന്നു ഇത് എങ്കിൽ ഭീതിയുടെയും വേദനയുടെയും നടുവിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഒരു വിഭാഗം ക്രൈസ്തവരെയാണ് എന്ന് കാണ്ഡമാലിൽ കാണുവാൻ കഴിയുന്നത്.

കാണ്ഡമാൽ വിശ്വാസത്തിൽ വളരുകയാണ്. ജനങ്ങൾക്ക് ഭയമില്ല. അവർക്ക് പ്രത്യാശയോടും ദൈവത്തിലുള്ള വിശ്വാസത്തോടും കൂടെ ഏത് വെല്ലുവിളികളേയും നേരിടാൻ കഴിയും വിധത്തിൽ അവർ വിശ്വാസത്തിൽ ആഴപ്പെട്ടു കഴിഞ്ഞു എന്ന് ആർച്ച് ബിഷപ്പ് ജോൺ ബാർവ വെളിപ്പെടുത്തുന്നു. ഓഗസ്റ്റ് ഇരുപത്തി അഞ്ചാം തിയതി കാണ്ഡമാൽ കലാപത്തിന്റെ പതിനൊന്നാം വാർഷികം ആചരിച്ച വേളയിലാണ് ബിഷപ്പ് ഈ കാര്യം സൂചിപ്പിച്ചത്. നൂറിലധികം ആളുകൾ ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട ദിവസം. മുന്നൂറോളം പള്ളികളും 6000 ലധികം വീടുകളും ചാമ്പലാക്കിയ കറുത്ത ദിനം. വേദനകൾ ഏറെയുണ്ടെങ്കിലും ക്രിസ്‌തുവിലേയ്ക്ക് നോക്കി പ്രതീക്ഷയോടെ മുന്നേറുകയാണ് ഇവർ.

അവർ ഞങ്ങളുടെ ജനങ്ങളേയും വീടുകളേയും പള്ളികളേയും ചുട്ടുകളഞ്ഞു. എന്നാൽ പരിശുദ്ധാത്മാവാകുന്ന അഗ്നി ഞങ്ങളെ ജ്വലിപ്പിക്കുകയും ദൈവത്തോടും അവിടുത്തെ സഭയോടും ഉള്ള സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കുകയും ചെയ്തു. ബിഷപ്പ് ചൂണ്ടിക്കാട്ടി. ” ക്രിസ്ത്യാനികളെ കൊല്ലുക’ എന്ന് ആക്രോശിച്ചു കൊണ്ട് ഓടിയടുത്ത ഹിന്തുത്വവാദികൾ പിന്നീട് നടത്തിയ ആക്രമണങ്ങള്‍ ഞങ്ങളുടെ ജഡത്തിലെ മുള്ളായി ഇന്നും തുടരുന്നുണ്ട്. എങ്കിൽ തന്നെയും ഞങ്ങൾ കരയുകയോ നിലവിളിക്കുകയോ ചെയ്യുന്നില്ല. എല്ലാത്തിനും ദൈവത്തിനു നന്ദി പറയുകയാണ് ” സിസ്റ്റർ മീന പറഞ്ഞു.

ക്രൂരമായ ദ്രോഹങ്ങൾക്കു ഇരയായപ്പോഴും എല്ലാം ദൈവത്തിനു പൂർണ്ണമായും വിറ്റു കൊടുത്തു. ദൈവത്തിൽ പൂർണ്ണമായും ശരണം വെച്ചു. അവിടുന്ന് എന്റെ മനസിനെ സുഖപ്പെടുത്തി. ഇപ്പോൾ ദൈവത്തിൽ ഞാൻ പൂർണ്ണമായും സുരക്ഷിതത്വം കണ്ടെത്തുന്നു. അവിടുത്തെ സഹനത്തിന്റെ അർത്ഥം ഞാൻ ഇപ്പോൾ മനസിലാക്കുന്നു. തന്നെയുമല്ല ഇവിടെയുള്ള ഓരോ ക്രൈസ്തവരും വലിയ ഒരു വിശ്വാസത്തിലേയ്ക്ക് വളരുന്നത് കാണുവാൻ കഴിയുന്നു. സിസ്റ്റർ കൂട്ടിചേർത്തു.