ട്രംപിന്റെ തീരുമാനം അംഗീകരിക്കാവുന്നതെന്ന് കല്‍ദായ ബിഷപ്പ്

സാന്റിയാഗോ:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തെ പിന്തുണച്ച് കാലിഫോര്‍ണിയയിലെ കല്‍ദായ ബിഷപ്പ് ബവായി സോറൊ. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കില്ലെന്ന ട്രംപിന്റെ നിലപാട് വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഈ നിലപാടിന്റെ പേരില്‍ ട്രംപ് മാപ്പ് പറയേണ്ട ആവശ്യമില്ലെന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ അഭിപ്രായം.

പ്രസിഡന്റ് ട്രംപിന്റെ ഈ തീരുമാനം ഭൂരിഭാഗം അമേരിക്കന്‍ ജനത ഇഷ്ടപ്പെടുന്നു എന്നാണ് പെലാറ്റിക്കോ എന്ന സംഘടന നടത്തിയ സര്‍വ്വേയില്‍ വ്യക്തമാകുന്നത്. അധികാരത്തിലേറിയ ശേഷം പ്രസിഡന്റ് ട്രംപ് ആദ്യം നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. ക്രൈസ്തവനെന്നോ മുസ്ലീം എന്നോ വേര്‍തിരിവില്ലാതെയായിരുന്നു അഭയാര്‍ത്ഥികളെ തടഞ്ഞത്.

അഭയാര്‍ത്ഥികള്‍ക്കൊപ്പം ഭീകരവാദികളും അമേരിക്കന്‍ കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന് ആര്‍ച്ച്ബിഷപ്പ് ഓര്‍മ്മപ്പെടുത്തി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.