കെ.സി.ഡബ്ല്യൂ.എ കൈപ്പുഴ ഫൊറോന പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ 2021-2023 കൈപ്പുഴ ഫൊറോന പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യൂ.എ ഫൊറോന പ്രസിഡന്റ് ഷൈനി ജോസിന്റെ അദ്ധ്യക്ഷതയിൽ കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം അതിരൂപതാ പ്രസിഡന്റ് ശ്രീ. ലിൻസി രാജൻ ഉദ്ഘാടനം ചെയ്തു.

അതിരൂപത വികാരി ജനറാളും കെ.സി.ഡബ്ല്യൂ.എ ചാപ്ലിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കൈപ്പുഴ ഫൊറോന ചാപ്ലെയിൻ ബഹു. ഫാ. ജേക്കബ് തടത്തിൽ ആമുഖപ്രഭാഷണം നടത്തി. കെ.സി.സി ഫൊറോന പ്രസിഡന്റ്  ടോം മാത്യൂ , കെ.സി.വൈ.എൽ ഫൊറോന പ്രസിഡന്റ് ബിബിൻ ബെന്നി, ലിസ്സി ലൂക്കോസ്, ഫാ. ചെറിയാൻ വളവുങ്കൽ, ഫാ. ജോസ് കുറുപ്പന്തറ, മോളി ജോജോ വടാത്തല, സിസ്റ്റർ വിൻസി, സിസ്റ്റർ ലീന, ത്രേസ്യാമ്മ ഫിലിപ്പ്, ബിജു ലൂക്കോസ്, മിനി ജയിംസ് എന്നിവർ പ്രസംഗിച്ചു.

‘കുടുംബഭദ്രതയിൽ അമ്മമാരുടെ പങ്ക്’ എന്ന വിഷയത്തിൽ ഡോ. ആൻസി ജോസഫ് ക്ലാസ്സ് നയിച്ചു.   ഫൊറോന യൂണിറ്റ് ഭാരവാഹികളും യൂണിറ്റിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.

മോളി ജോജോ വടാത്തല, കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.