ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍..? എങ്കില്‍ രണ്ടു മിനിറ്റ് വിശുദ്ധ ഗ്രന്ഥം വായിക്കാം: പാപ്പാ

ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ദിവസം രണ്ടു മിനിറ്റ് വിശുദ്ധ ഗ്രന്ഥം – സുവിശേഷം വായിക്കാന്‍ മാറ്റിവയ്ക്കുക എന്ന് ഫ്രാന്‍സിസ് പാപ്പാ . അര്‍ജന്റീനയിലെ യുവജനങ്ങള്‍ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ, വിശുദ്ധ ഗ്രന്ഥം യുവജനങ്ങളുടെ കയ്യില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്നത്.

വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോള്‍ നാം ഈശോയോടു തന്നെയാണ് സംവദിക്കുന്നത്. അനുദിനം ഈശോയോടു സംസാരിക്കുന്ന ശീലം നമ്മുടെ ജീവിതത്തെ തന്നെ മാറ്റും – പാപ്പാ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

യുവജനങ്ങളെ, നിങ്ങള്‍ എവിടെ പോയാലും ഒരു ചെറിയ പോക്കറ്റ് ബൈബിള്‍ കയ്യില്‍ കരുതുക. അങ്ങനെയാകുമ്പോള്‍ ഏതു സന്ദര്‍ഭത്തിലും നിങ്ങള്‍ക്ക് വിശുദ്ധ ഗ്രന്ഥം വായിക്കുവാന്‍ കഴിയും. കൂടാതെ, ക്രിസ്തു നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാവുകയും ചെയ്യും. യേശു തന്നെത്തന്നെ നമ്മുടെ സഹോദരനാക്കി, എപ്പോഴും അവിടുത്തെ ശിഷ്യന്മാരും മിഷനറിമാരും ആയിക്കൊണ്ട് , നിങ്ങള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ സ്നേഹത്തിന്റെ സന്ദേശം പകരുവാന്‍ അവിടുന്ന് നിങ്ങളെ ക്ഷണിക്കുന്നു. ഒപ്പംതന്നെ പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധ ഗ്രന്ഥത്തിലൂടെയും കൂദാശകളിലൂടെയും ഈശോയോടൊപ്പം ആയിരിക്കുക – പാപ്പ കൂട്ടിച്ചേര്‍ത്തു.

ഈശോയ്ക്കായി സമയം ചിലവിടുക. നിശബ്ഗരാകുക. അപ്പോള്‍ നിങ്ങള്‍ക്ക്
അവിടുത്തെ സ്വരം ശ്രവിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കിക്കൊണ്ടാണ്