ഇടയ്ക്കാട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ പള്ളി ദ്വിശതാബ്ദി ജൂബിലി ഉദ്ഘാടനവും തിരുനാളും ജനുവരി 10-ന്

1822-ൽ സ്ഥാപിതമായ ഇടയ്ക്കാട് സെന്റ് ജോർജ്ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ ദ്വിശതാബ്ദി ജൂബിലി ഉദ്ഘാടനവും തിരുനാളും ജനുവരി 10-ന് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 12 മണിക്ക് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ദ്വിശതാബ്ദി ജൂബിലി ഉദ്ഘാടനം ചെയ്യും.

അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സെന്റ് പയസ് ടെൻത് കോൺഗ്രിഗേഷൻ സുപ്പീരിയറും മുൻവികാരിയുമായ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ, വിസിറ്റേഷൻ സന്യാസിനീ സമൂഹം സുപ്പീരിയർ സി. കരുണ എസ്.വി.എം. എന്നിവർ ആശംസകള്‍ അർപ്പിച്ച് സംസാരിക്കും.

രാവിലെ 10.30-ന് നടത്തപ്പെടുന്ന തിരുനാൾ കുർബാനയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമ്മികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകുമെന്ന് വികാരി ഫാ. ജോൺ ചേന്നാകുഴി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.